ഗുരുവായൂരിൽ വൻ ലഹരി വേട്ട; നാല് പേർ അറസ്റ്റിൽ
Sunday, October 6, 2024 12:25 AM IST
തൃശൂർ: കോട്ടപ്പടിയിൽ വൻ ലഹരിവസ്തുക്കളുമായി നാല് പേർ അറസ്റ്റിൽ. ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ, എന്നിവരാണ് പിടിയിലായത്.
18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും ഇവരിൽനിന്ന് പിടിച്ചെടുത്തു.
ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ, തൃശൂർ കമ്മീഷണറുടെ സ്ക്വാഡും ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.