തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി സ്ഥാ​ന​ത്ത് തു​ട‍​രു​ന്ന അ​ജി​ത് കു​മാ​റാ​ണ് നി​ല​വി​ൽ ശ​ബ​രി​മ​ല കോ-​ഓ​ഡി​നേ​റ്റ​ർ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ ച​ർ​ച്ച​യി​ൽ അ​ജി​ത് കു​മാ​ർ പ​ങ്കെ​ടു​ക്കേ​ണ്ട എ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു എ​ന്നാ​ണ് സൂ​ച​ന. ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ദ്ദേ​ഹ​ത്തെ യോ​ഗ​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി​യ​ത്.

എ​ഡി​ജി​പി​ക്ക് പ​ക​രം ഡി​ജി​പി ഷേ​ഖ് ദ​ർ​വേ​സ് സാ​ഹി​ബാ​ണ് യോ​ഗ​ത്തി​ൽ പോ​ലീ​സി​ന്‍റെ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ, ഡി​ജി​പി ഷെ​യ്ഖ് ദ​ർ​വേ​ശ് സാ​ഹി​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.