കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവതികളടക്കം മൂന്നുപേർ പിടിയിൽ
Saturday, October 5, 2024 4:15 PM IST
കണ്ണൂർ: കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി രണ്ട് യുവതികളടക്കം മൂന്നുപേർ പിടിയിൽ. തലശേരി മൊട്ടാന്പ്രത്തെ ഫാത്തിമ ഹബീബ (25), കോഴിക്കോട് അത്തോളിയിലെ എൻ. ദിവ്യ (36), തോട്ടട സമാജ്വാദി കോളനിയിലെ മഹേന്ദ്രൻ റെഡ്ഡി (33) എന്നിവരെയാണ് വനിതാ എസ്ഐ രേഷ്മയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് തളാപ്പിൽ വച്ച് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബ്രൗൺ ഷുഗർ പിടികൂടിയത്. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും 24 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തിയിരുന്നു.