കോഴിക്കോട്ടുനിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി
Saturday, October 5, 2024 3:35 PM IST
കോഴിക്കോട്: കാവുന്തറയിൽ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി. ബാബുരാജിന്റെ മകൻ പ്രണവിനെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.
പേരാന്പ്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊയിലാണ്ടി ഭാഗത്തേക്ക് കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
പേരാന്പ്രയിൽനിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ പേരാന്പ്ര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.