ഹരിയാനയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് 36.7 ശതമാനം കടന്നു
Saturday, October 5, 2024 3:25 PM IST
ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് ഉച്ചയോടെ 36.7 ശതമാനം കടന്നു. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.
90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1,031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബിജെപി ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.