കാഷ്മീരിൽ സൈന്യം രണ്ട് ഭീകരരെ കൊലപ്പെടുത്തി
Saturday, October 5, 2024 1:38 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം.
നുഴഞ്ഞുകയറ്റശ്രമത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുപ്വാരയിലെ ഗുഗൽധറിൽ സൈന്യവും പോലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായി ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
ആയുധങ്ങൾ പിടിച്ചെടുത്തതായും പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.