ആസൂത്രിതമായി കെട്ടിച്ചമച്ച കേസ്, വലിയ ഗൂഢാലോചന നടന്നു: കെ.സുരേന്ദ്രൻ
Saturday, October 5, 2024 12:45 PM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. എൽഡിഎഫിനായി മത്സരിച്ച സ്ഥാനാർഥി കൊടുത്ത കേസാണിത്. പിന്നീട് സുന്ദര കേസിൽ കക്ഷി ചേരുകയായിരുന്നു.
തന്നെ തെരഞ്ഞെടുപ്പില്‍നിന്ന് എന്നെന്നേക്കുമായി അയോഗ്യനാക്കുന്നതിനും ബിജെപിയെ താറടിക്കാനും ഗൂഢാലോചന നടന്നു. ഇതെല്ലാം കോടതിക്ക് ബോധ്യമായതായും സുരേന്ദ്രൻ പ്രതികരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ അടക്കമുള്ള ആറ് പ്രതികളെയാണ് മഞ്ചേശ്വരം കോഴക്കേസിൽനിന്ന് കോടതി കുറ്റവിമുക്തരാക്കിയത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ആറ് പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.