പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കൊരുങ്ങി സിപിഎം
Saturday, October 5, 2024 12:23 PM IST
തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം. തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്കി.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടക്കും. ഇതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. സര്‍ക്കാരിനെതിരേ വിവാദവിഷയങ്ങള്‍ കത്തിപടരുന്നതിനിടെയാണ് സംസ്ഥാനം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
ഷാഫി പറമ്പിൽ വടകരയിൽനിന്നും കെ.രാധാകൃഷ്ണൻ ആലത്തൂരിൽനിന്നും ലോക്സഭയിലേക്ക് തെഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് പാലക്കാട്ടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.