എഡിജിപിയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം; സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കെ.രാജന്
Saturday, October 5, 2024 11:21 AM IST
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ അടക്കമുള്ള വിവാദങ്ങളില്‍ ആരോപണവിധേയനായ എഡിജിപി എം.ആര്.അജിത്കുമാറിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യത്തില്‍ സിപിഐക്ക് അന്നും ഇന്നും ഒരേ നിലപാടെന്ന് മന്ത്രി കെ.രാജന്.
ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായത്തില്‍ മാറ്റമിമില്ല. എഡിജിപിക്കെതിരായ നടപടി എതെങ്കിലും ഒരു തീയതി തീരുമാനിച്ച് അന്ന് നടപ്പാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് എഡിജിപിയെ മാറ്റണമെന്ന് തങ്ങള്‍ ആവശ്യമുന്നയിച്ചിട്ടില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തങ്ങള്‍ പോകുന്നില്ല. തങ്ങള്‍ കാലിന് അനുസരിച്ചുള്ള ചെരിപ്പാണ് ഇടുക, ചെരുപ്പിന് അനുസരിച്ചുള്ള കാലല്ല വയ്ക്കുകയെന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. പാര്‍ട്ടിക്ക് പറയാനുള്ള നിലപാട് കൃത്യമായ മൂര്‍ച്ചയില്‍ തന്നെ പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.