കാടുകയറിയ പുതുപ്പള്ളി സാധുവിനെ പുറത്തെത്തിച്ചു; ലോറിയില്‍ കയറ്റി നാട്ടിലേക്ക്
Saturday, October 5, 2024 10:54 AM IST
കൊച്ചി : കോതമംഗലത്ത് ഷൂട്ടിംഗ് സൈറ്റിൽ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ വനത്തിൽനിന്ന് പുറത്തെത്തിച്ചു. വനാതിര്‍ത്തിയില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് ആനയെ കണ്ടെത്തിയത്.
ആന പൂര്‍ണ ആരോഗ്യവാനാണ്. ആഹാരം നല്കിയ ശേഷം ലോറിയില്‍ കയറ്റി നാട്ടിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച കോതമംഗലത്ത് ഷൂട്ടിംഗ് സൈറ്റിൽ എത്തിച്ചപ്പോഴാണ് ആന കാടുകയറിയത്. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകൾ തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു.
ഷൂട്ടിംഗിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറി. പിന്നീട് കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.
.