ജാർഖണ്ഡിൽ എൻസിപി എംഎൽഎ ബിജെപിയിൽ ചേർന്നു
Saturday, October 5, 2024 5:11 AM IST
റാഞ്ചി: ജാർഖണ്ഡിൽ എൻസിപി(അജിത് പവാർ വിഭാഗം) എംഎൽഎ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. സംസ്ഥാനത്തെ എൻസിപിയുടെ ഒരേയൊരു എംഎൽഎ കമലേഷ് കുമാറാണ് ബിജെപിയിൽ ചേർന്നത്. ഹുസൈനാബാദ് മണ്ഡലത്തിലെ എംഎൽഎയാണ് കമലേഷ്.
വെള്ളിയാഴ്ചയാണ് കമലേഷ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിയുടെയും ആസാം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ ശർമയുടെയും സാന്നിധ്യത്തിലാണ് കമലേഷ് ബിജെപിയിൽ ചേർന്നത്.
ഹേമന്ത് സോറൻ സർക്കാരിനുള്ള പിന്തുണ അദ്ദേഹം കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു.