കാമുകിയുടെ പണയംവെച്ച സ്വർണം തിരിച്ചെടുക്കാൻ എടിഎം കവർച്ച; പ്രതി പിടിയിൽ
Saturday, October 5, 2024 12:53 AM IST
ചാരുംമൂട്: വള്ളിക്കുന്നത്ത് എസ്ബിഐ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാം (20) ആണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെയാണ് പ്രതി മോഷണം നടത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കാമുകിയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ആണ് ഇയാൾ എടിഎം കവർച്ച നടത്തിയത്.