ടോറസും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
Saturday, October 5, 2024 12:24 AM IST
കോട്ടയം: ടോറസും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ചങ്ങനാശേരി ളായിക്കാട് ബൈപ്പാസിൽ ആണ് സംഭവം. കോട്ടമുറി കോയിപ്പള്ളി സ്കറിയ മാനുവലാണ് മരിച്ചത്.
ബൈപാസ് റോഡിൽ പെരുന്ന തിരുമല ഭാഗത്താണ് അപകടം ഉണ്ടായത്. റോഡ് മറികടക്കുന്നതിനിടെ ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.