വനിതാ ടി20; ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം
Friday, October 4, 2024 9:30 PM IST
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് 161 റൺസ് വിജയലക്ഷ്യം. ടോസ്നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കീവികൾക്കായി ക്യാപ്റ്റന്‍ സോഫി ഡിവൈൻ അര്‍ധസെഞ്ചുറി (36 പന്തില്‍ 57) നേടി.
സുസീ ബേറ്റ്സ് (24 പന്തില്‍ 27), ജോര്‍ജിയ പ്ലിമ്മറുമായി (23 പന്തില്‍ 34), അമേലിയ കെര്‍ (13), ബ്രൂക്ക് ഹാലിഡെ (16) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം വിക്കറ്റില്‍ ന്യൂസിലന്‍ഡിനായി സൂസി - പ്ലിമ്മര്‍ സഖ്യം 67 റണ്‍സ് നേടി.
ഇന്ത്യക്കായി രേണുക സിംഗ് നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. അരുന്ധതി റെഡ്ഡി, മലയാളി താരം ആശാ ശോഭന എന്നിവര്‍ ഓരോ വിക്കറ്റും നേടി.