സിനിമാ ഷൂട്ടിംഗിന് എത്തിച്ച ആനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആന കാടുകയറി
Friday, October 4, 2024 7:33 PM IST
കൊച്ചി: സിനിമാ ഷൂട്ടിംഗിന് എത്തിച്ച ആനകൾ ഏറ്റുമുട്ടി. കോതമംഗലത്ത് നടക്കുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.
പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറി. ഇതിനെ കണ്ടെത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പാപ്പാൻമാരുടെയും നേതൃത്വത്തിൽ റിസർവ് ഫോറസ്റ്റിൽ തെരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിനായി എത്തിച്ചത്.