അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത; എഡിജിപിക്ക് വീഴ്ചപറ്റിയെന്ന് സിപിഎം
Friday, October 4, 2024 6:49 PM IST
തിരുവനന്തപുരം: തൃശൂർപൂരം കലങ്ങിയതിലും ആർഎസ്എസ് നേതാക്കളെ കണ്ടതിലും എഡിജിപി എം.ആർ.അജിത് കുമാറിന് വീഴ്ചപറ്റിയെന്ന് സിപിഎം. ഡിജിപിയുടെ റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്. അതേസമയം എഡിജിപിയെ മാറ്റുന്നതിനുള്ള സമയം ഒന്നും കുറിച്ചു വച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വേണ്ട നടപടി ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നതാണ് സിപിഐ നിലപാട്. ഏത് വിഷയത്തിൽ ആയാലും ഇടതുപക്ഷ പരിഹാരമാണ് സിപിഐ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.