വിതുര ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപോത്ത് അകപ്പെട്ടു
Friday, October 4, 2024 4:08 PM IST
വിതുര: മാങ്കാല പരുത്തിപ്പള്ളി വനം റെയ്ഞ്ച് പരിധിയിൽ സ്വകാര്യ വ്യക്തിയുടെ ഉപയോഗമില്ലാത്ത കിണറ്റിൽ കാട്ടുപോത്ത് അകപ്പെട്ടു.
രാവിലെ റബർ വെട്ടാൻ വന്നയാളാണ് കാട്ടുപോത്തിനെ കണ്ടത്. 15 അടി താഴ്ച്ചയുള്ള കിണറ്റിലാണ് കാട്ടുപോത്ത് വീണത്.
വനംവകുപ്പും ഫയർഫോഴ്സും പോലീസും സംയുക്തമായ നീക്കത്തിനൊടുവിൽ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. കാട്ടുപോത്തിനു കാലിനു പരിക്കേറ്റിട്ടുണ്ട്. പോത്തിനു വിദഗ്ധ ചികിത്സ നൽകേണ്ടിവരുമെന്നാണ് വിവരം.