തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഇ​ന്ന് വൈ​കി​ട്ട് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​രു​ക​യാ​ണ്.

അ​ജി​ത്കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഐ​ജി സ്പ​ർ​ജ​ൻ കു​മാ​ർ, ഡി​ഐ​ജി തോം​സ​ൺ ജോ​സ്, എ​സ്പി​മാ​രാ​യ ഷാ​ന​വാ​സ്, മ​ധു​സൂ​ദ​ന​ൻ എ​ന്നി​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പ​രാ​തി​ക​ളി​ലും ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലു​മാണ് അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കു​ക. അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ സ​മ​യ​പ​രി​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ടി​ൽ എ​ഡി​ജി​പി​ക്ക് വീ​ഴ്ച പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യാ​ൽ അ​ജി​ത്കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നാ​ണ് സി​പി​ഐ​ക്ക് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യി​രി​ക്കു​ന്ന ഉ​റ​പ്പ്.