നിയമസഭാസമ്മേളനം നേരത്തെ പിരിയും
Friday, October 4, 2024 1:28 PM IST
തിരുവനന്തപുരം: നിയമസഭാസമ്മേളനം നേരത്തെ പിരിയും. ഇന്ന് ആരംഭിച്ച നിയമസഭ സമ്മേളനം ഓക്ടോബർ 15ന് അവസാനിക്കും. കാര്യോപദേശക സമിതിയോഗത്തിലാണ് തീരുമാനം. ഓക്ടോബർ 18ന് സഭപിരിയാനായിരുന്നു മുൻ തീരുമാനം.
ഇന്ന് വയനാടിന് ആദരമറിയിച്ച സഭ പിരിഞ്ഞിരുന്നു. ഈ സമ്മേളന കാലയളവിൽ ആറു ബില്ലുകളാണു പരിഗണനയ്ക്കു വരുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചിരുന്നു.
2017 ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും സമ്മേളനത്തിൽ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്.