റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാൾ മരിച്ചു
Friday, October 4, 2024 11:51 AM IST
കണ്ണൂർ: നെടുംപൊയിൽ മാനന്തവാടി - പേര്യ ചുരം റോഡിൽ പുനർനിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വയനാട് ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് അപകടം. ഏറെ നാളായി തകര്‍ന്നുകിടന്ന റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിച്ച് വീഴുകയായിരുന്നു.