മലപ്പുറം പരാമർശം: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച്
Friday, October 4, 2024 11:26 AM IST
കണ്ണൂർ: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കണ്ണൂർ എസ്പി ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്. യൂത്ത് ലീഗ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധത്തിൽനിന്നും പിൻമാറാൻ പ്രവർത്തകർ തയാറായിട്ടില്ല. റോഡിൽ തന്പടിച്ച് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലായിരുന്നു വിവാദമായ മലപ്പുറം പരാമർശം ഉണ്ടായിരുന്നത്.