പാർവതി പുത്തനാറിൽ പായലിൽ കുരുങ്ങിയ നിലയിൽ വയോധികയുടെ മൃതദേഹം
Friday, October 4, 2024 11:01 AM IST
തിരുവനന്തപുരം: കണിയാപുരം പാർവതി പുത്തനാറിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ജമ്മിമുക്ക് സ്വദേശിനി റാഹില (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കണിയാപുരം അണക്കപ്പിള്ള പാലത്തിനടിയിലായി പായലിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയ വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.
തുടർന്ന് കഠിനംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.