ദു​ബാ​യ്: ഐ​സി​സി 2024 വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ ഇ​ന്നു ക​ള​ത്തി​ൽ. രാ​ത്രി 7.30നു ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ര​ണ്ടു സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ലും ജ​യം നേ​ടി​യാ​ണ് ഇ​ന്ത്യ​യു​ടെ വ​ര​വ്.

സ്മൃ​തി മ​ന്ദാ​ന - ഷെ​ഫാ​ലി വ​ർ​മ ഓ​പ്പ​ണിം​ഗ് ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ക​രു​ത്തു​ക​ളി​ൽ ഒ​ന്ന്. ഇ​വ​രു​ടെ ആ​ക്ര​മ​ണ ബാ​റ്റിം​ഗി​നു​ശേ​ഷം ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നു​ള്ള ചു​മ​ത​ല ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ധ്യ​നി​ര​യ്ക്കാ​ണ്. ‌

രേ​ണു​ക സിം​ഗ്, പൂ​ജ വ​സ്ത്ര​ക​ർ എ​ന്നി​വ​രാ​യി​രി​ക്കും ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് ആ​ക്ര​ണം ന​യി​ക്കു​ക. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ എ​സ്. സ​ഞ്ജ​ന, ആ​ശ ശോ​ഭ​ന എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ എ​ത്തു​മോ എ​ന്നും ഇ​ന്ന​റി​യാം.