കൊച്ചിയിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Friday, October 4, 2024 7:47 AM IST
കൊച്ചി: യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളവുകാട് സ്വദേശിനി ധനികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ ഭർത്താവാണ് ഇവരെയും കുഞ്ഞിനെയും രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് കഴുത്ത് അറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.