ബസിനകത്ത് പുകവലി, ചോദ്യംചെയ്തവരോട് മോശമായി പെരുമാറി; പ്രതികൾ പിടിയിൽ
Friday, October 4, 2024 12:49 AM IST
കൊച്ചി: ബസിനകത്ത് പുകവലിച്ച് തർക്കമുണ്ടാക്കിയ യുവാക്കൾ പിടിയിൽ. വൈപ്പിൻ സ്വദേശി ജോബി ജോസഫ്, കാക്കനാട് സ്വദേശി ഷാനി എന്നിവരാണ് പിടിയിലായത്.
പോലീസ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ട ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപേർക്കായി തെരച്ചിൽ നടക്കുകയാണ്. കാക്കനാട്- തോപ്പുംപടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ രാവിലെ ഏഴോടെയായിരുന്നു സംഭവം.
ബസിൽ ഇവർ പുകവലിച്ച് തർക്കമുണ്ടായക്കിയതോടെ ജീവനക്കാർ ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിൽ ബസ് എത്തിയതോടെ മൂന്ന് പ്രതികൾ കടന്നുകളഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.