ട്രെയിനിന്റെ പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണ് യാത്രക്കാരൻ മരിച്ചു
Friday, October 4, 2024 12:26 AM IST
ചെന്നൈ: ട്രെയിനിന്റെ പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ താഴെ വീണ് യാത്രക്കാരൻ മരിച്ചു. കടലൂർ സ്വദേശി ബാലമുരുകൻ (24) ആണ് മരിച്ചത്.
ട്രെയിനിന്റെ പടിയിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ബാലമുരുകൻ കാല് തെന്നി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുകയായിരുന്നു. സൈദാപേട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.
സംഭവസ്ഥലത്ത് തന്നെ ബാലമുരുകൻ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.