ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഒ​ഡീ​ഷ - ബ്ലാ​സ്റ്റേ​ഴ്സ് പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മും ര​ണ്ടു​ഗോ​ളു​ക​ൾ നേ​ടി. ആ​ദ്യ പ​കു​തി​യി​ലാ​ണ് നാ​ല് ഗോ​ളു​ക​ളും പി​റ​ന്ന​ത്.

ആ​ദ്യ 21 മി​നി​റ്റി​നി​ടെ ര​ണ്ട് ഗോ​ളി​ന് മു​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ര​ണ്ടെ​ണ്ണം വ​ഴ​ങ്ങി​യ​ത്. മൂ​ന്ന് മി​നി​റ്റ് ഇ​ട​വേ​ള​യി​ല്‍ നേ​ടി​യ ര​ണ്ട് ഗോ​ളു​ക​ള്‍ ആ​ദ്യ 21 മി​നി​റ്റി​ന​കം ത​ന്നെ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ലീ​ഡ് ന​ല്‍​കി.

എ​ന്നാ​ല്‍ ഏ​ഴ് മി​നി​റ്റ് ഇ​ട​വേ​ള​യി​ല്‍ ര​ണ്ട് ഗോ​ളു​ക​ള്‍ തി​രി​ച്ച​ടി​ച്ച് ഒ​ഡീ​ഷ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ബ്ലാ​സ്‌​റ്റേ​ഴ്‌​സ് താ​രം അ​ല​ക്‌​സാ​ണ്ട​ര്‍ കൊ​യെ​ഫ് സെ​ല്‍​ഫ് ഗോ​ള്‍ വ​ഴ​ങ്ങി​യ​താ​ണ് അ​തി​ലൊ​ന്ന്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി വി​ദേ​ശ താ​ര​ങ്ങ​ളാ​യ നോ​ഹ സ​ദൂ​യി (18-ാം മി​നി​റ്റ്), ഹെ​സൂ​സ് ഹി​മെ​നെ (21) എ​ന്നി​വ​ർ ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ ഒ​ഡീ​ഷ​യു​ടെ ആ​ദ്യ ഗോ​ൾ 29-ാം മി​നി​റ്റി​ൽ അ​ല​ക്സാ​ണ്ട​ർ കോ​യെ​ഫ് വ​ക സെ​ൽ​ഫ് ഗോ​ൾ.

ര​ണ്ടാം ഗോ​ൾ 36-ാം മി​നി​റ്റി​ൽ ഡീ​ഗോ മൗ​റീ​ഷ്യോ നേ​ടി. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും മി​ക​ച്ച ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും അ​തൊ​ന്നും ഗോ​ളി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഇ​തോ​ടെ നാ​ലു ക​ളി​ക​ളി​ൽ​നി​ന്ന് ഒ​രു വി​ജ​യ​വും ര​ണ്ടു സ​മ​നി​ല​യും സ​ഹി​തം അ​ഞ്ച് പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​തെ​ത്തി. ഒ​രു ജ​യ​വും സ​മ​നി​ല​യും ഹി​തം നാ​ലു പോ​യി​ന്റു​ള്ള ഒ​ഡീ​ഷ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്.