കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് വെള്ളിയാഴ്ച
Thursday, October 3, 2024 8:52 PM IST
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് വെള്ളിയാഴ്ച നടത്തും.
റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ വൈകുന്നേരം ആറിനു നടത്തുന്ന ചടങ്ങ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
പൂർണമായി ഓൺലൈനായിട്ട് ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. ലോഞ്ചിംഗിൽ കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ തുടങ്ങിയവർ പങ്കെടുക്കും.