അൻവർ മാപ്പ് പറയണം; പി.ശശി വക്കീൽ നോട്ടീസ് അയച്ചു
Thursday, October 3, 2024 7:58 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം നേതാവുമായ പി. ശശി വക്കീൽ നോട്ടീസ് അയച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിയിലെ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ശശിയുടെ ആവശ്യം. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.
ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് അൻവർ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു.