ല​ക്നോ: ഇ​റാ​നി ക​പ്പി​ല്‍ മും​ബൈ​യ്ക്കെ​തി​രെ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ പൊ​രു​തു​ന്നു. സ്കോ​ർ: മും​ബൈ 537, റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ 289/4. മും​ബൈ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റി​നെ​ക്കാ​ൾ 248 റ​ണ്‍​സ് പി​ന്നി​ലാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ.

സെ​ഞ്ചു​റി​യു​മാ​യി അ​ഭി​മ​ന്യൂ ഈ​ശ്വ​റും (151) ധ്രു​വ് ജു​റെ​ലാ​ണ് (30) ക്രീ​സി​ൽ. മും​ബൈ​യ്ക്കാ​യി മോ​ഹി​ത് അ​വാ​സ്തി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ഒ​മ്പ​തി​ന് 536 എ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റിം​ഗി​നെ​ത്തി​യ മും​ബൈ​ക്ക് ഒ​രു റ​ണ്‍ മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സാ​ധി​ച്ച​ത്.

നേ​ര​ത്തെ സ​ര്‍​ഫ​റാ​സ് ഖാ​ന്‍റെ ഇ​ര​ട്ട സെ​ഞ്ചു​റി(222) ക​രു​ത്തി​ലാ​ണ് മും​ബൈ കൂ​റ്റ​ന്‍ സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍​ത്തി​യ​ത്. സ​ര്‍​ഫ​റാ​സി​നെ കൂ​ടാ​തെ അ​ജി​ന്‍​ക്യ ര​ഹാ​നെ (97), ത​നു​ഷ് കൊ​ട്ടി​യ​ന്‍ (64), ശ്രേ​യ​സ് അ​യ്യ​ര്‍ (57) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്കാ​യി മു​കേ​ഷ് കു​മാ​ർ അ​ഞ്ച് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. യാ​ഷ് ദ​യാ​ലും പ്ര​സീ​ദ് കൃ​ഷ്ണ​യും ര​ണ്ട് വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി.