കോ​ഴി​ക്കോ​ട്: ലോ​റി ഓ​ണ​ർ മ​നാ​ഫി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ ഉ​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ർ​ജു​ന്‍റെ കു​ടും​ബം പ​രാ​തി ന​ൽ​കി.

കോ​ഴി​ക്കോ​ട് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി അ​ഞ്ജു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ഹി​ക്കാ​ൻ ആ​കാ​ത്ത വി​ധ​ത്തി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന് കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ർ​ജു​ന് 75,000 രൂ​പ സാ​ല​റി ഉ​ണ്ട് എ​ന്ന​ത് ഒ​രു വ്യ​ക്തി തെ​റ്റാ​യി പ​റ​ഞ്ഞ് പ​ര​ത്തി​യെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കു​ടും​ബം ചൂ​ണ്ടി​ക്കാ​ട്ടി. പ​ല കോ​ണി​ൽ നി​ന്നും ഫ​ണ്ട് ശേ​ഖ​രി​ക്കു​ന്നു. ആ ​ഫ​ണ്ട് ഞ​ങ്ങ​ൾ​ക്ക് വേ​ണ്ട. വൈ​കാ​രി​ക​ത ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നു​മാ​യി​രു​ന്നു കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത്.