അൻവറിന്റെ പാർട്ടിയുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കെ.എം. ഷാജി
Thursday, October 3, 2024 3:42 PM IST
മലപ്പുറം: പി.വി. അൻവറിന്റെ പാർട്ടിയുമായി സഹരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അൻവർ കൊള്ളാവുന്ന കാര്യം പറഞ്ഞാൽ സ്വീകരിക്കും. ധീരമായ നിലപാട് എടുത്താണ് അനവർ നീങ്ങുന്നതെന്നും ഷാജി പറഞ്ഞു.
അൻവറിന്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല. അൻവർ അഴിമതിക്കാരനാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. അൻവർ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി രാജിവച്ച് മാറണം. സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി. ഓഫീസിലെ ആളുകൾ മാറിയാൽ മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടും. ശിവശങ്കർക്ക് പകരം ശശിയെ കിട്ടിയപോലെ.
കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മരുമകന്റെ പ്രതികരണമായി മാത്രമേ റിയാസിന്റെ പ്രതികരണത്തെ കാണാൻ കഴിയൂവെന്നും ഷാജി കൂട്ടിച്ചേർത്തു.