സ്വര്‍ണക്കടത്തില്‍ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിന്: പി.വി.അന്‍വര്‍
Thursday, October 3, 2024 11:06 AM IST
മലപ്പുറം: മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. മലബാറില്‍ ക്രമിനലുകളാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത്തരം വാക്കുകള്‍ ഒരു സമുദായത്തെ മാത്രമല്ല എല്ലാവരെയും ബാധിക്കുമെന്ന് അന്‍വര്‍ പ്രതികരിച്ചു.
മലപ്പുറം സ്വര്‍ണക്കടത്തിന്റെ കേന്ദ്രമെന്ന് മുമ്പും പിണറായി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് പരിപൂര്‍ണ ഉത്തരവാദിത്വം. മുഖ്യമന്ത്രിക്ക് പി.ശശിയേയും എം.ആര്.അജിത്കുമാറിനെയും ഭയമാണ്.
പാര്‍ട്ടിക്ക് പിണറായി വിജയനെയും പേടിയാണെന്ന് അന്‍വര്‍ പറഞ്ഞു. നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. ത്രിപുരയും ബംഗാളും കേരളത്തിലും ആവര്‍ത്തിക്കുമെന്നും അന്‍വര്‍ വിമര്‍ശിച്ചു.
കെ.ടി.ജലീലിനെതിരേയും അന്‍വര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ജലീലിന് ഒറ്റയ്ക്ക് നില്ക്കാന് ശേഷിയില്ലെന്നും ഭയമാണെന്നും അന്‍വര്‍ പറഞ്ഞു. ജനകീക വിഷയങ്ങള്‍ ധീരമായി ഏറ്റെടുക്കാന്‍ ജലീലിന് ശേഷിയില്ലെന്നും അൻവർ പരിഹസിച്ചു.