തൊടുപുഴയില്‍ കാര്‍ മരത്തിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Thursday, October 3, 2024 9:57 AM IST
ഇടുക്കി: തൊടുപുഴ വെങ്ങല്ലൂരില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി മേരി ജോസഫ്(70) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഗ്രേസി കുര്യാക്കോസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.