വിവാദങ്ങൾക്കിടെ സിപിഎം നേതൃയോഗങ്ങൾ ഇന്നു മുതൽ
Thursday, October 3, 2024 9:37 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗം ഇന്നും നാളെയും ചേരും. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതിയുമാണു ചേരുക.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ പി.വി. അൻവർ എംഎൽഎ പറഞ്ഞുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളും മലപ്പുറം ജില്ലയെ പരാമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെതന്നെ വിവാദ അഭിമുഖവും പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് നേതൃയോഗങ്ങൾ ചേരുന്നത്. വിവാദങ്ങളെല്ലാം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യാനാണു സാധ്യത. വിഷയങ്ങളെ പ്രതിരോധിക്കാനുള്ള പരിപാടികൾ യോഗത്തിൽ തീരുമാനിക്കും.
നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതിയും വിവാദങ്ങൾ പരിശോധിക്കും. മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണു സിപിഎം നേതൃത്വം ഇതുവരെയും സ്വീകരിച്ചത്. മറിച്ചൊരു നിലപാടു തത്കാലം സിപിഎം സ്വീകരിക്കാനിടയില്ല.