ഡല്‍ഹിയില്‍ ചികിത്സയ്ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു
Thursday, October 3, 2024 8:24 AM IST
ന്യൂഡല്‍ഹി: ജയ്ത്പുരില്‍ ചികിത്സയ്ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു. ഡോക്ടര്‍ ജാവേദ് ആണ് കൊല്ലപ്പെട്ടത്. കാളിന്ദി കുഞ്ചിലെ നീമ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ചികിത്സ തേടി ആശുപത്രിയിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. പ്രഥമ ശുശ്രൂഷയ്ക്കായി നീമ ആശുപത്രിയില്‍ എത്തിയ ഇവര്‍. പിന്നീട് ഡോക്ടര്‍ ജാവേദിനെ കാണമെന്ന് മറ്റ് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. കാബിനുള്ളില്‍ കയറിയ ഉടന്‍ അക്രമികള്‍ ഡോക്ടറെ വെടിവയ്ക്കുകയായിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.