ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു
Thursday, October 3, 2024 6:56 AM IST
ബെയ്റൂട്ട്: മധ്യ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു.
സെൻട്രൽ ബെയ്റൂട്ടിലെ ബച്ചൗറയ്ക്ക് അടുത്തുള്ള ഒരു കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അതേസമയം, കഴിഞ്ഞ ദിവസം ഇസ്രയേലിലെ ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഒന്പത് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവർ ചികിത്സയിലാണ്. ഇസ്രയേലിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് ജാഫയിൽ വെടിവയ്പ്പുണ്ടായത്.