ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടു
Thursday, October 3, 2024 6:09 AM IST
വാഷിംഗ്ടൺ ഡിസി: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടു. മിഷിഗനിലെ ഡിയർബോൺ സ്വദേശി കമൽ അഹമ്മദ് ജവാദ് ആണ് കൊല്ലപ്പെട്ടത്. മരണം ഇയാളുടെ സുഹൃത്തും അയൽക്കാരും അമേരിക്കൻ സർക്കാരും സ്ഥിരീകരിച്ചു.
കമൽ അഹമ്മദ് ജവാദിന്റെ മരണത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്, ഞങ്ങളുടെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പമാണ്. ലെബനനിലെ നിരവധി സാധാരണക്കാരുടെ മരണം പോലെ കമലിന്റെ മരണവും ഒരു ദുരന്തമാണെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
കമൽ അഹമ്മദ് അമേരിക്കൻ പൗരനാണെങ്കിലും അമേരിക്കക്കാരനല്ലെന്ന് അധികൃതർ പറഞ്ഞു. ലെബനനിൽ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടിയിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ദശലക്ഷത്തിലധികം ആളുകൾ വാസസ്ഥലം ഉപേക്ഷിച്ചു പോയി. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ പറയുന്നത്.