ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസ് പ്രതി അറസ്റ്റിൽ
Thursday, October 3, 2024 2:00 AM IST
മൂന്നാർ: ഇടുക്കി മൂന്നാറിൽ ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസ് പ്രതി അറസ്റ്റിൽ. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസ് പ്രതിയാണ് അറസ്റ്റിലായത്.
ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയായിരുന്നു സംഭവം.
ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിക്കവെ യുവതി ബഹളംവച്ചു. ഇതോടെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.