ഇൻഡോറിൽ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം : ഒരാൾ മരിച്ചു
Thursday, October 3, 2024 1:34 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ 55 വയസുകാരൻ മരിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ജുനി ഇൻഡോറിൽ പ്രദേശത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് അഞ്ച് പേരെ രക്ഷപ്പെടുത്തി.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.