ഒറ്റമശ്ശേരി കടൽത്തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു
Wednesday, October 2, 2024 11:20 PM IST
ആലപ്പുഴ: ഒറ്റമശ്ശേരി കടൽത്തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം. ഏഴ് മീറ്ററോളം നീളമുള്ള ജഡമാണ് കരയ്ക്കടിഞ്ഞത്.
പ്രദേശവാസികളാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. തുടർന്ന് ഫിഷറീസ് വകുപ്പും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
വെറ്ററിനറി ഡോക്ടർമാർ സ്ഥലത്ത് എത്തി ജഡം പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തിമിംഗലം കരയ്ക്ക് അടിഞ്ഞതിന്റെകാരണം വ്യക്തമാകൂ.