മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു; നില ഗുരുതരം
Wednesday, October 2, 2024 10:38 PM IST
തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വെട്ടൂർ സ്വദേശികളായ നൗഷാദ് (45 ) അൽ അമീൻ (31) ഷംനാദ് (49) എന്നിവർക്കാണ് വെട്ടേറ്റത്.
പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണ്.
പ്രദേശവാസികളായ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു. വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.