ലെബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിൽ ഏറ്റുമുട്ടൽ; എട്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു
Wednesday, October 2, 2024 8:51 PM IST
ജെറുസലേം: ലെബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും നേർക്കുനേർ ഏറ്റുമുട്ടി. അതിർത്തിയിൽ നിന്ന് 400 മീറ്റർ ഉള്ളിലേക്ക് കടക്കാൻ ഇസ്രയേൽ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. എട്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം.
അതിനിടെ ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ഇസ്രയേല്‍ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി ഇരുകക്ഷികളും സംയമനം പാലിക്കണം. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.