26 ഐ ഫോണ്‍ 16 പ്രോമാക്സുമായി വിമാനത്താവളത്തിൽ സ്ത്രീ പിടിയിൽ
Wednesday, October 2, 2024 6:42 PM IST
ന്യൂഡല്‍ഹി: 26 ഐ ഫോണ്‍ 16 പ്രോമാക്സുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. പിടിച്ചെടുത്ത ഫോണുകള്‍ക്ക് 37 ലക്ഷത്തോളം വില വരുമെന്നും കസ്റ്റംസ് അറിയിച്ചു.
ഹോങ്കോങ്ങില്‍ നിന്നെത്തിയ സ്ത്രീയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ബാഗില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു ഫോണുകൾ കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.