വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തി; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ പരാതി
Wednesday, October 2, 2024 3:16 PM IST
തിരുവനന്തപുരം: വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സ്പീക്കര്‍ക്ക് പരാതി നല്കി.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്ക്രീന്‍ഷോട്ട് തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ ഒഴിവാക്കിയെന്നാണ് പരാതി. 49 ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റി.
ഇതുവഴി മുഖ്യമന്ത്രി നിയമസഭയില്‍ നേരിട്ട് മറുപടി നല്‍കേണ്ട സാഹചര്യം ഒഴിവാക്കി. ഇത് സ്പീക്കറുടെ മുന്‍കാല റൂളിംഗിന് വിരുദ്ധമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.