മലപ്പുറം പരാമർശം ബോധപൂർവം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അൻവർ
Wednesday, October 2, 2024 2:04 PM IST
മലപ്പുറം: മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പുറത്ത് വന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ അഡ്ജസ്റ്റ്മെന്റാണ്. പരാമർശം തെറ്റായിട്ടാണ് നൽകിയതെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണ്ടേതല്ലേ എന്ന് അൻവർ ചോദിച്ചു.
32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നത്. മലപ്പുറം പരാമർശം മുഖ്യമന്ത്രി ബോധപൂർവം നടത്തിയതാണ്. ഒരു രക്ഷയും ഇല്ലാതെ വന്നപ്പോള്‍ മുഖ്യമന്ത്രി നാടകം കളിക്കുകയാണ്.
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. പിആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞെന്നും അൻവർ പ്രതികരിച്ചു.