പൂനെ ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ കൊല്ലം സ്വദേശിയായ പൈലറ്റും
Wednesday, October 2, 2024 12:49 PM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയായ പൈലറ്റും. കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് പിള്ള ആണ് മരിച്ചത്.
വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മരിച്ചവരിൽ മറ്റൊരു പൈലറ്റും എന്‍ജിനിയറും ഉൾപ്പെടുന്നുണ്ട്.പുലര്‍ച്ചെ ആറോടെ പൂനെയിലെ ബാവ്ധാനെന്ന ഉള്‍ഗ്രാമത്തിലാണ് അപകടം.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിട്ടേജ് ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. ഓക്സ്ഫോര്‍ഡ് ഗോള്‍ഡ് ക്ലബിന്റെ ഹെലിപാഡില്‍നിന്ന് പറന്നുയര്‍ന്ന കോപ്റ്റര്‍ മിനിറ്റുകള്‍ക്ക് അകം തകര്‍ന്നുവീഴുകയായിരുന്നു.
മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. അപകടത്തില്‍ അട്ടിമറി സാധ്യതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.