പിആര്‍ ഏജന്‍സിക്കെതിരേ കേസെടുക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: മുരളീധരൻ
Wednesday, October 2, 2024 12:24 PM IST
തിരുവനന്തപുരം: ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആർ ഏജൻസിയെ ആശ്രയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.
മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയാണ് മലപ്പുറം പരാമർശം കൂടി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ദ ഹിന്ദു പത്രത്തെ സമീപിച്ചത്. പിആര്‍ ഏജന്‍സിക്കെതിരേ കേസെടുക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് മുരളീധരന് ചോദിച്ചു.
ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് 1987ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അതേ മോഡല്‍ പരിശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണെന്നും മുരളീധരൻ പരിഹസിച്ചു.