സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിൽ റിപ്പോർട്ട് തേടി: ഗവർണർ
Wednesday, October 2, 2024 10:13 AM IST
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന വിവരം ഗൗരവതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി ഈ വിവരം തന്നില്‍നിന്നും മറച്ചുവച്ചു. മാധ്യമങ്ങളോടാണ് ഇത് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഈ വിവരം എപ്പോൾ അറിഞ്ഞുവെന്ന് തനിക്ക് അറിയണം. എന്തുകൊണ്ട് ഇക്കാര്യം രാജ്ഭവനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ഫോൺ ചോർത്തലിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നു. ഒരാഴ്ച ആയിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുറച്ചുകൂടി കാത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.