മുഖ്യമന്ത്രിക്ക് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല: മന്ത്രി ശിവൻകുട്ടി
Wednesday, October 2, 2024 9:25 AM IST
തിരുവനന്തപുരം: പിആർ ബന്ധം പറഞ്ഞുള്ള ദ ഹിന്ദു പത്രത്തിന്റെ വിശദീകരണത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല സിപിഎം. മൂന്നാം പിണറായി സര്ക്കാര് അധികാരത്തിൽ വരുന്നത് തടയാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കെതിരെ തിരിച്ചുവിടുന്നു.അതൊന്നും ജനങ്ങൾ വിശ്വസിക്കില്ല.
പി.വി.അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞതാണ്. ഇതൊക്കെ പെരുമഴയത്ത് ഉണ്ടാകുന്ന കുമിളപോലെ മാത്രമാണ്. ഇതിനെല്ലാം പിന്നിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളാണെന്നും മന്ത്രി പറഞ്ഞു.